സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0' വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്
ഒപ്പറേഷൻ തൂഫാൻ

September 27, 2026

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ വ്യാപനവും ഉപയോഗവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0' വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുകയാണ്. കേവലമൊരു നിയമപാലന നടപടിക്കപ്പുറം, പോലീസിൻ്റെ നിയമപാലന അധികാരവും തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ജനകീയ അടിത്തറയും ഏകോപിപ്പിച്ച് ഓരോ വാർഡിലേക്കും വീടുകളിലേക്കും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.